കാലാവധി കഴിഞ്ഞു രണ്ട് മാസം പിന്നിട്ടവരുടെ റീ എൻട്രി പുതുക്കാൻ സാധ്യമല്ല, വിദേശത്തുള്ളവരുടെ റീ എൻട്രി പുതുക്കുന്ന രീതി വ്യക്തമാക്കി അബ്ഷിർ

0
6014

റിയാദ്: രാജ്യത്തിന് പുറത്തുള്ളവർക്ക് എക്‌സിറ്റ് റീ എൻട്രി വിസ ഇലക്‌ട്രോണിക് രീതിയിൽ നീട്ടുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ഷിർ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. സിംഗിൾ എക്‌സിറ്റ് റീ എൻട്രി വിസയാണെകിൽ 100 റിയാലും മൾട്ടിപ്പിൽ വിസ ആണെങ്കിൽ 200 റിയാലും അടച്ചാണ് എക്‌സിറ്റ് റീ എൻട്രി വിസകൾ പുതുക്കേണ്ടതെന്ന് അബ്ഷിർ അറിയിച്ചു. ഓരോ മാസവും എന്ന തോതിലാണ് ഈ സർവീസ് ഫീസ് അടക്കേണ്ടത്. പണം ആദ്യം അടച്ച് വിസ നീട്ടാൻ കഴിയുമെന്ന് അബ്ഷിർ പ്ലാറ്റ്ഫോം അറിയിച്ചു.

സ്പോൺസർക്കാണ് ഇത്തരത്തിൽ തൊഴിലാളിയുടെ റീ എൻട്രി പുതുക്കാൻ കഴിയുക. പണമടച്ച ശേഷം അബ്ഷിറിൽ പ്രവേശിച്ചു “എംപ്ലോയ്മെന്റ്” ഐക്കൺ തിരഞ്ഞെടുത്ത ശേഷം തുടർന്ന് “സർവ്വീസിൽ” കയറണം. അവിടെയുള്ള “വിസ” സേവനം തിരഞ്ഞെടുത്ത ശേഷം റീ എൻട്രി നീട്ടേണ്ട വ്യക്തിയെ തിരഞ്ഞെടുത്ത് നീട്ടാനുള്ള കാലാവധി തിരഞ്ഞെടുക്കണം.

സഊദിക്ക് പുറത്താണെകിൽ മാത്രമേ റീ എൻട്രി ഈ വിധത്തിൽ പുതുക്കാൻ സാധിക്കുകയുള്ളു. ഇവരുടെ ഇഖാമ കാലാവധി ഉണ്ടാകണമെന്നും റീ എൻട്രി കാലാവധി കഴിഞ്ഞു 60 ദിവസത്തിൽ കൂടുതലാകാൻ പാടില്ലെന്നും നിബന്ധനയുണ്ട്.