സഊദി ടൂറിസം രംഗം കരുത്താർജ്ജിക്കുന്നു, കഴിഞ്ഞ വർഷം മുതൽ നിക്ഷേപം 500 മില്യൺ ഡോളറിലധികം

0
1233

റിയാദ്: സഊദിയിൽ ടൂറിസം രംഗം ശക്തമായി കറുത്തർജ്ജിക്കുന്നു. ടൂറിസം മേഖലയിൽ ശക്തമായ നിക്ഷേപമാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് സ്ഥാപിതമായത് മുതൽ ഈ വർഷം സെപ്റ്റംബർ അവസാനം വരെ ഏകദേശം 6 ബില്യൺ റിയാൽ മൂല്യമുള്ള ടൂറിസം പദ്ധതികൾക്കായി 2 ബില്യൺ റിയാൽ (533 ദശലക്ഷം ഡോളർ) നിക്ഷേപിച്ചതായി സഊദി അറേബ്യ ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് അറിയിച്ചു.

പദ്ധതികൾക്കായി ബാക്കിയുള്ള നാല് ബില്യൺ റിയാൽ സ്വകാര്യമേഖലയിൽ നിന്നാണ് വന്നതെന്ന് ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് പ്രസ്താവനയിൽ പറഞ്ഞു.

എണ്ണ മേഖലയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സഊദി പദ്ധതികളുടെ ഭാഗമായാണ് 4 ബില്യൺ ഡോളർ പ്രാരംഭ നിക്ഷേപത്തോടെ 2020 ജൂണിൽ ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് സ്ഥാപിതമായത്.