സഊദിയില്‍ വാഹനാപകടത്തിൽ മലയാളി മരിച്ചു

0
7760

നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം

ബുറൈദ: നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ സഊദിയിലെ ഹായിലില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സൈദ് അലി (39) ആണ് മരിച്ചത്. വലീമ ബുറൈദയില്‍ അല്‍ വലിം കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ഹായിലിൽ നിന്ന് വരുന്നതിനിടെ അയൂനൽ ജുവ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ബുറൈദയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം.

ഡിസംബര്‍ 2 ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. പിതാവ്: ആലക്കണ്ടി മുഹമ്മദ്, മാതാവ്: റാബിയ ചാക്കന്റകത്ത്, ഭാര്യ: ആരിഫ ടി.വി ഇണ്ട് മക്കള്‍: ആയിഷ (6), വഫ (3). മയ്യിത്ത് നാട്ടില്‍ എത്തിച്ച് ഖബ്റടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി വെല്‍ഫെയര്‍ വിഗ് വളന്റിയര്‍ ഫൈസല്‍ ആലത്തൂര്‍ രംഗത്തുണ്ട്.