കാർ കടലിലേക്ക് മറിഞ്ഞു ഒഴുകി, ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

0
2667

ജിസാൻ: ജിസാനിൽ കാർ കടലിലേക്ക് മറിഞ്ഞു ഒഴുകിയെങ്കിലും ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ജിസാൻ നഗരത്തിന്റെ വടക്കൻ കോർണിഷിലാണ് കാർ നിയന്ത്രണം വിട്ട് കടലിൽ പതിച്ചത്. ചൊവ്വാഴ്ച്ച ഉച്ച തിരിഞ്ഞാണ് അപകടം. ഒരു കാർ കടലിൽ പതിച്ചതായി കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടനെ സ്ഥലത്തെത്തിയ റെഡ് ക്രസന്റ് ടീം രക്ഷപ്രവർത്തനം നടത്തുകയായിരുന്നു.

ഉടൻ തന്നെ ഒരു ആംബുലൻസ് സംഘവും അപകടസ്ഥലത്തേക്ക് എത്തിയെന്നും എമർജൻസി സ്ക്വാഡ് സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതായും അദ്ദേഹത്തിന് അടിയന്തര സേവനം നൽകുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ജസാൻ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ബിഷി അൽ-സർഖി പറഞ്ഞു.