ജിദ്ദ: എഴുത്തുകാരനും കോളമിസ്റ്റും സഊദിയിലെ മാധ്യമ പ്രവര്‍ത്തകനുമായ കെ.യു. ഇഖ്ബാല്‍ (58) നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഏതാനും ദിവസങ്ങളായി ലൂകീമിയ ബാധിച്ച് ജിദ്ദ നാഷനൽ ആശുപത്രിയിലും തുടർന്ന് കിങ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്ന ഇഖ്ബാൽ വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ് (ദൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി).
ദീര്‍ഘകാലം റിയാദില്‍ മലയാളം ന്യൂസ് ലേഖകനായിരുന്നു. മാതൃഭൂമി, മറ്റ് ആനുകാലികങ്ങളില്‍ സ്ഥിരം കോളമിസ്റ്റായിരുന്നു. സഊദി അറേബ്യ പശ്ചാതലമായി ഇറങ്ങിയ ഹിറ്റ് സിനിമ ‘ഖദ്ദാമ’ യുടെ കഥ എഴുതിയത് ഇദ്ദേഹമായിരുന്നു.