മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ ഒട്ടകമിടിച്ച് കാർ അപകടം, ചികിത്സയിലായിരുന്ന ഡ്രൈവറും മരണപ്പെട്ടു

മദീന: മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒട്ടകത്തിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫാ(38)ണ് ബുധനാഴ്ച മരിച്ചത്. എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവീസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മൂന്ന് മക്കളുണ്ട്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലിയും മരിച്ചിരുന്നു. അപകടത്തിൽ റഊഫ് അടക്കം മൂന്നു പേർക്ക് മാരകമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ … Continue reading മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ ഒട്ടകമിടിച്ച് കാർ അപകടം, ചികിത്സയിലായിരുന്ന ഡ്രൈവറും മരണപ്പെട്ടു