റിയാദ്: സഊദിയിൽ അഞ്ചു മുതൽ പതിനൊന്ന് വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി. ഈ പ്രായക്കാർക്ക് ഫൈസർ വാക്സിൻ (BNT162b2) സ്വീകരിക്കാൻ lഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.
വാക്സിനിൻറെ ഫലപ്രാപ്തിയും സുരക്ഷയും വിലയിരുത്തുന്നതിനുള്ള ക്ലിനിക്കൽ പഠനങ്ങളും പ്രായോഗിക റിപ്പോർട്ടുകളും പരിഗണിച്ചാണ് അനുമതി.
വാക്സിൻ പ്രത്യേക റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് കമ്പനി നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ പ്രായ വിഭാഗങ്ങളെ വാക്സിനിൽ ഉൾപ്പെടുത്താനുള്ള അതോറിറ്റിയുടെ തീരുമാനം.