കെഎംസിസി റബീഹ് സംഗമം ഇന്ന്

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിക്ക് കീഴിലുള്ള റിലീജിയസ് വിംഗ് സംഘടിപ്പിക്കുന്ന റബീഹ് സംഗമം ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6.30 ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാറാക്കര ഗ്ലോബൽ കെഎംസിസി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്ന പരിപാടി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മൂസ ഹാജി കാടാമ്പുഴ ഉദ്ഘാടനം ചെയ്യും. “മുഹമ്മദ്‌ റസൂലുല്ലാഹ് (സ) അണമുറിയാത്ത വസന്തം” എന്ന വിഷയത്തിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തും. റിലീജിയസ് വിംഗ് ചെയർമാൻ ഷൗക്കത്തലി കരേക്കാട് അധ്യക്ഷത വഹിക്കും. മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ടി. എം ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ, മജീദ് ഹുദവി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും.

റബീഹ് സംഗമത്തിൽ മുഴുവൻ കെഎംസിസി പ്രവർത്തകരുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി റിലീജിയസ് വിംഗ് ചെയർമാൻ ഷൌക്കത്തലി കരേക്കാട് (യു എ ഇ), കൺവീനവർ അലവിക്കുട്ടി മുസ്‌ലിയാർ (ജിദ്ദ) എന്നിവർ ആഭ്യർത്ഥിച്ചു.