യാമ്പുവിൽ തീപിടുത്തം

0
2401

മദീന: മദീനയുടെ പടിഞ്ഞാറ് യാൻബുവിലെ നസീമിന് സമീപം ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സഊദി സിവിൽ ഡിഫൻസ് അറിയിച്ചു. ചൊവ്വാഴ്‌ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്നും തീപിടിത്തം ആവർത്തിച്ച് ആളിക്കത്തുന്നതിനാൽ അഗ്നിശമന ശ്രമങ്ങൾ ഏറെനേരം തുടർന്നുവെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

സെറാമിക്സ് വിൽക്കുന്ന കടകൾക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. മതിലിനുള്ളിലെ മരങ്ങളിലും കളകളിലും തീ പടർന്നുവെങ്കിലും കൂടുതൽ വ്യാപിക്കും മുമ്പ് തന്നെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മതിൽ കെട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ മാലിന്യമാണ് തീപിടുത്തത്തിനും വ്യാപിക്കുന്നതിനും കാരണം.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/11/2_-مدني-المدينة-يخمد-حريقاً-نشب-بالقرب-من-محلات-تجار.mp4