സഊദിയിൽ വിനോദ കേന്ദ്രത്തിൽ നടപടികൾ ലംഘിച്ച 26 പേർ അറസ്റ്റിൽ

0
947

റിയാദ്: തലസ്ഥാനത്തെ വിനോദ സൈറ്റുകളിലൊന്നിൽ അംഗീകൃത നിയന്ത്രണ നടപടിക്രമങ്ങൾ ലംഘിച്ചതിന് 26 പേരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ഒരു പരിപാടിക്കിടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞതായി റിയാദ് പോലീസിന്റെ മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു