റിയാദ്: റിയാദിൽ ഒരു പ്രശസ്ത റസ്റ്റോറന്റിൽ ഒരു കൂട്ടം ഉപഭോക്താക്കളും റെസ്റ്റോറന്റ് ജീവനക്കാരും തമ്മിൽ സംഘട്ടനം. മക്ക റോഡിലെ റസ്റ്റോറന്റിൽ ഉണ്ടായ സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു.

റസ്റ്റോറന്റിൽ എത്തിയ ഒരു കൂട്ടം ഉപഭോക്താക്കൾ റെസ്റ്റോറന്റ് ജീവനക്കാരുമായി ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാനാകും. ഇതിനിടെ ഒരു തൊഴിലാളി അബോധാവസ്ഥയിൽ നിലത്തു വീഴുകയും ചെയ്തു. ഇയാളെ അതി ക്രൂരമായാണ് യുവാക്കൾ മർദ്ധിച്ചത്. അതേസമയം ഒരു യുവാക്കുകളിൽ ഒരാൾ മറ്റൊരു ജീവനക്കാരനെ കസേര ഉപയോഗിച്ചു ആക്രമിക്കുകയും ചെയ്യുന്നുണ്ട്.
അതിക്രൂരമായാണ് യുവാക്കൾ തൊഴിലാളികളെ ആക്രമിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. സംഭവത്തിൽ റസ്റ്റോറന്റ് മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു.
അതേസമയം, റിയാദ്-മക്ക റോഡിലെ പ്രശസ്ത റസ്റ്റോറന്റിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഊദ് അൽ മുഅജബ് നിർദ്ദേശം നൽകി. പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അവർക്കെതിരെ ഏറ്റവും കടുത്ത നിയമപരമായ ശിക്ഷകൾ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.