റിയാദ് സിറ്റി ബൊളിവാർഡിന്റെ ഉദ്ഘാടന വേളയിൽ ആകാശത്ത് വിസ്മയം തീർത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ

0
3038

ബോളീവാർഡ് വിനോദ നഗരം കാണികൾക്ക് തുറന്നുകൊടുത്തു, മൂന്ന് മാസത്തോളം ഇനി രാവ് പുലരുവോളം റിയാദ് നഗരം ഉത്സവ പ്രതീതിയിലാകും

റിയാദ്: റിയാദ് സിറ്റി ബൊളിവാർഡിന്റെ ഉദ്ഘാടന വേളയിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങൾ കൊണ്ട് ആകാശത്ത് അലങ്കാരം തീർത്ത് ചിത്ര വിസ്മയം. ഇന്നലെയാണ് സഊദി തലസ്ഥാനത്ത് നടക്കുന്ന റിയാദ് സീസൺ ഉത്സവത്തിന്റെ പ്രധാന വേദിയായ ബോളീവാർഡ് നഗരി ആസ്വാദകർക്കായി തുറന്നുകൊടുത്തത്.

ഇരു ഹറമുകളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ചിത്രങ്ങളാണ് തലസ്ഥാനത്തിന്റെ ആകാശത്ത് ലൈറ്റുകൾ കൊണ്ട് വരച്ചത്. ഉദ്ഘാടന പരിപാടികളിൽ ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകൾക്ക് വിസ്മയം തീർത്താണ് ചിത്രങ്ങൾ ആകാശത്തു കോറിയിട്ടത്.

റിയാദ് സീസണിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഇന്നലെയാണ് “Boulevard Riyadh City” തുറന്നത്. രാജ്യത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്നലെ തുറന്ന ബൊളിവാർഡ് റിയാദ്.

റിയാദ് സീസൺ ഉത്സവത്തിെൻറ പ്രധാന വേദിയായ ബോളീവാർഡ് സിറ്റി

ബോളീവാർഡ് വിനോദ നഗരം തുറന്നതോടെ ഇനി കലയും കളിയും കവിയരങ്ങും കാഴ്ചക്കാരിൽ കൗതുകം തീർക്കും. ഇനി മൂന്ന് മാസത്തോളം രാവ് പുലരുവോളം റിയാദ് നഗരം ഉത്സവ പ്രതീതിയിലാകും. 2022 ഏപ്രിൽ ഒന്നിന് പുലർച്ചെവരെ ബോളീവാർഡ് കലാപ്രകടനങ്ങളുടെ നിലാവിൽ കുളിച്ചു നിൽക്കും. പുലർച്ചെ നാല് വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. ഒമ്പത് ലക്ഷം ചതുരശ്ര മീറ്റർ വിസ്ത്രീർണമുള്ള റിയാദ് സീസണിലെ ഏറ്റവും വലിയ വേദി കൂടിയാണ് ബോളീവാർഡ് 2019 ൽ നടന്ന പ്രഥമ റിയാദ് സീസൺ പരിപാടിയുടെ മൂന്നിരട്ടി വലിപ്പത്തിലാണ് ഒരുക്കിയിരിക്കുന്നത്.

റിയാദ് സീസൺ ഉത്സവത്തിെൻറ പ്രധാന വേദിയായ ബോളീവാർഡ് സിറ്റിയിൽ നിന്ന്

വിഖ്യാത ഈജിപ്ഷ്യൻ ഹാസ്യ സാമ്രാട്ട് മുഹമ്മദ് ഹെനെടിയുടെ കലാ പ്രകടനങ്ങൾ, ഫൈസൽ അൽ റാഷിദിന്റെ ‘ഏദൻ രാത്രി’ എന്ന ശീർഷകത്തിലുള്ള സംഗീത പരിപാടി (നവംബർ 03), ഈജിപ്ഷ്യൻ ഗായകൻ ഹമോ ബിക സംഗീത പരിപാടി (നവംബർ 04,05) എന്നിവക്കായുള്ള ടിക്കറ്റുകൾ മണിക്കൂറുകൾക്കും തന്നെ വിറ്റ് തീർന്നു. റിയാദ് സീസണിന്റെ ഇത് വരെ തുറന്ന വേദികളില്ലെല്ലാം നല്ല ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 10 ലക്ഷത്തിലേറെയാളുകൾ എത്തിയ കഴിഞ്ഞ 10 ദിവസത്തെ വരുമാനം 1,100 കോടി റിയാലാണ്.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/11/2021_11_02_07_01_43_g8xq36UXjQ4yOXN5.mp4
https://malayalampress.com/wp-content/uploads/2021/11/2021_11_02_07_02_21_lVzVLTaeTzIm-EVH.mp4