റിയാദ്: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകരെ അന്താരാഷ്ട്ര വ്യോമ, കടൽ, കര അതിർത്തികളിലൂടെയും പ്രവേശനം അനുവദിക്കാൻ സഊദി അറേബ്യ തീരുമാനിച്ചു. എന്നാൽ, അറാർ തുറമുഖം വഴി തത്കാലം പ്രവേശനം അനുവദിക്കുകയില്ല.
ഹജ്ജ് മന്ത്രാലയത്തിന്റെ ഉംറ കാര്യ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് വാസാൻ പുറത്തിറക്കിയ സർക്കുലറിൽ ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. “കൊറോണ” പകർച്ചവ്യാധിയും ആരോഗ്യ മുൻകരുതൽ നടപടികളും സ്വീകരിച്ച് തീർഥാടകരെ സ്വീകരിക്കാൻ തയ്യാറെടുക്കാൻ ബന്ധപ്പെട്ടവരോടും രാജ്യത്തെ ഉംറ കമ്പനികളോടും നിർദ്ദേശിച്ചു.
