ഏദൻ വിമാനത്താവളത്തിൽ ഉഗ്ര സ്ഫോടനം, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, വീഡിയോ

0
5326

സൻആ: യമനിലെ ഏദൻ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉഗ്ര സ്ഫോടനം. പുറം ഗേറ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കാർ ബോംബ് സ്‌ഫോടനം മൂലമാണ് ഉഗ്ര സ്‌ഫോടനമുണ്ടായതെന്നും അപകടത്തിൽ കനത്ത നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗവും എയർപോർട്ട് സെക്യൂരിറ്റിയിൽ നിന്നുള്ളവരാണെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഡസനോളം ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്.

സംഭവസ്ഥലത്ത് നിന്ന് ഭീകാരമായ നിലയിൽ തീ ഉയരുന്നത് പ്രചരിക്കുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാണ്. തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും ശ്രമങ്ങൾ തുടരുകയാണ്.

വീഡിയോ👇