മസ്‌കത്ത്: ഇന്ത്യയുടെ കൊവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാം. രാജ്യത്ത് ക്വാറന്റൈന്‍ ആവശ്യമില്ലാത്ത വാക്‌സിനുകളുടെ അംഗീകൃത പട്ടികയില്‍ ഇന്ത്യയുടെ കൊവാക്‌സിനെ ഉള്‍പ്പെടുത്തിയതായി സിവില്‍ ഏവിയോഷന്‍ അതോറിറ്റി അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നും കൊവാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെത്തുന്ന യത്രക്കാര്‍ക്ക് ഒമാനില്‍ ക്വാറന്റൈനിന്റെ ആവശ്യമില്ല.

ട്വിറ്ററിലൂടെ മസ്‌കത്ത് ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ ഒമാനില്‍ എത്തുന്നതിന് 14 ദിവസം മുന്‍പ് കൊവാക്‌സിന്റെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചരിക്കണം. അതേസമയം, ഇവര്‍ക്ക് മറ്റു കൊവിഡ് നിബന്ധനകളും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ബാധകമായിരിക്കും.
നേരത്തെ അസ്ട്രാസെനക/ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കിയിരുന്നു. ഇവര്‍ക്കും ക്വാറന്റൈനിന്റെ ആവശ്യമില്ലായിരുന്നു.