സഊദിയിൽ നടന്ന ദാരുണമായ അപകടത്തിൽ പിതാവും അഞ്ചു വയസുകാരൻ മകനും മരിച്ചു

0
2825

റിയാദ്: അൽ ബഹയിലെ ഖിൽവ ഗവർണറേറ്റിൽ നടന്ന ഒരു അപകടത്തിൽ പിതാവിനും അഞ്ചു വയസുകാരനായ മകനും ധാരണമായി മരണപ്പെട്ടു. പൗരനെയും മകനെയും ഖിൽവ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മരിച്ചതായി അൽ-ബഹ മേഖല റെഡ് ക്രസന്റ് അതോറിറ്റി വക്താവ് ഇമാദ് മാൻസി അൽ-സഹ്‌റാനി പറഞ്ഞു. എതിർ വശത്തുള്ള റെസ്റ്റോറന്റിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും.

സംഭവത്തെക്കുറിച്ച് ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചതായും ആംബുലൻസ് ടീമിനെ സ്ഥലത്തേക്ക് അയച്ചതായും രണ്ട് പേർക്ക് ഓപ്പറേഷൻ അപകടമുണ്ടായതായി വ്യക്തമായതായും അൽ-സഹ്‌റാനി കൂട്ടിച്ചേർത്തു. ഉടൻ തന്നെ, എമർജൻസി ടീമുകൾ കാഷ്വാലിറ്റി മെഡിക്കൽ സേവനം നൽകിയെന്നും സ്ഥിതി അതീവ ഗുരുതരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.