കത്തി വീശി പ്രവാസിയായ ബഖാല ജീവനക്കാരെ ഭീഷണിപ്പെടുത്തി കവർച്ച, സിസിടിവി ദൃശ്യം പുറത്ത്

0
10511

യാമ്പു: സഊദിയിലെ യാമ്പുവിൽ ചെറിയ സൂപ്പർ മാർക്കറ്റിൽ കത്തി വീശി ബഖാല ജീവനക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തി. യാമ്പു അൽ-ബഹറിലെ ഒരു ചെറിയ കടയിൽ നടന്ന മോഷണം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാമ്പു അൽ-ബഹറിലെ അൽ-സുമൈരിയിൽ ഒരു ചെറിയ പലചരക്ക് കടയ്ക്കുള്ളിൽ വടിവാളുകൾ മുറുകെ പിടിച്ച് കവർച്ചക്കാർ ഓടിയെത്തുന്നതും പ്രവാസിയായ കടക്കാരനെ ഭീഷണിപ്പെടുത്തി പണവും മറ്റും അപഹരിക്കുന്നതും വീഡിയോയിൽ കാണാനാകും.

മുഖംമൂടി ധരിച്ച 5 പേർ ചേർന്നാണ് കവർച്ച നടത്തിയത്. കടയിലുണ്ടായിരുന്ന രണ്ടു പ്രവാസി തൊഴിലാളികളെയും കത്ത് വീശി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

കവർച്ചയിൽ അമ്പരന്ന പലചരക്ക് കടയുടെ ഉടമയുടെ മുഖത്ത് കത്തി വീശി അക്രമികൾ എല്ലാവരും കടയുടെ പണമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. അഞ്ചു പേരിൽ ആദ്യം രണ്ടു പേർ പുറത്ത് നിന്ന് പരിസരം നിരീക്ഷിക്കുന്നതും കാണാം. പ്രചരിക്കുന്ന വീഡിയോയുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല. അവ ലഭ്യമാകുന്ന മുറക്ക് പുറത്ത് വിടുമെന്ന് വാർത്ത പ്രസിദ്ധീകരിച്ച പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു.

സിസിടിവി വീഡിയോ ദൃശ്യം