റിയാദ്: സഊദിയിലെ ജിസാനിൽ ജോലിസ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ സിക്കല്‍ സ്വദേശി വെറ്ററിവേല്‍ മുരുകനാണ് (32) ജിസാനിലെ സബിയ പെപ്‌സിക്ക് സമീപമുള്ള ഖഹ്താനി ബ്ലോക്ക് ഫാക്ടറിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. പത്ത് വര്‍ഷമായി മുരുകന്‍ ഇവിടെ ജോലിക്കാരനാണ്.
രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അച്ഛന്‍ കതിരേശന്‍, ഭാര്യ ധര്‍മപ്രഭ. സഹോദരന്‍ ഗോവിന്ദന്‍ സാംതയില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള സഹായവുമായി ജല പ്രസിഡന്റ് സണ്ണി ഓതറ രംഗത്തുണ്ട്.