വിദേശികളുടെ പേരുകളിലെ മാറ്റം, വൈവാഹിക സ്റ്റാറ്റസ് എന്നിവ എങ്ങനെ തിരുത്താം?, ജവാസാത് മറുപടി

0
2558

റിയാദ്: വിദേശികളുടെ വൈവാഹിക സ്റ്റാറ്റസ്, പേരുകളിലെ മാറ്റം എന്നിവ എങ്ങനെ തിരുത്താമെന്ന് വ്യക്തമാക്കി ജവാസാത്. ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് പാസപ്പോർട്ട് വിഭാഗം ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴിലുടമയോ അവന്റെ പ്രതിനിധിയോ “അബ്ഷിർ” വഴി താമസക്കാരുടെ ഡാറ്റ മാറ്റാൻ അധികാരപ്പെട്ടിരിക്കുന്നുവെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.

വിവാഹിതനാണെന്നും കുടുംബവുമായാണ് കഴിയുന്നതെങ്കിലും ഇപ്പോഴും സിംഗിൾ സ്റ്റാറ്റസ് ആണ് കാണിക്കുന്നതെന്നതിനാൽ, വൈവാഹിക നില മാറ്റാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു ഒരു ചോദ്യം. ഇംഗ്ലീഷിൽ തന്റെ പേരിലെ മാറ്റം എങ്ങനെ തിരുത്താം എന്നായിരുന്നു മറ്റൊരു ചോദ്യം.

ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തു, പാസ്‌പോർട്ട് വകുപ്പിൽ തൊഴിലുടമയോ പ്രതിനിധിയോ നൽകുന്ന അഭ്യർത്ഥന പരിശോധിച്ച ശേഷം ഇക്കാര്യങ്ങളിൽ നടപടികൾ ഉണ്ടാകുമെന്നായിരുന്നു രണ്ട് ചോദ്യങ്ങൾക്കും ജവാസാത്ത് മറുപടി.