5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി “ഫൈസർ” വാക്‌സിൻ ഫലപ്രദം, നവംബർ മുതൽ വിതരണം തുടങ്ങിയേക്കും

0
1719

റിയാദ്: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള “ഫൈസർ” വാക്‌സിന്റെ ഫലപ്രാപ്തി വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട്. ഫൈസർ ബയോൺടെക് നടത്തിയ പുതിയ പഠനത്തിലാണ് 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കൊറോണ വൈറസിനെതിരായ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടത്.

കുട്ടികൾക്കുള്ള വാക്സിൻ നവംബർ ആദ്യ വാരം ലഭ്യമാകുമെന്നാണ് കരുതുന്നത്. അടിയന്തിര പെർമിറ്റിനുള്ള അഭ്യർത്ഥന വിലയിരുത്തി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിനുകൾക്കും ബയോളജിക്കൽ ഉൽപന്നങ്ങൾക്കും വേണ്ടിയുള്ള ഉപദേശക സമിതിക്ക് ശേഷമായിരിക്കും ലഭ്യമാകുക. സമിതി യോഗം ഒക്ടോബർ 26 ന് നടക്കുന്നുണ്ട്.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖ പ്രകാരം 2,250 ഓളം കുട്ടികളിലാണ് പരീക്ഷണം നടത്തിയതെന്ന് ഫൈസർ ചൂണ്ടിക്കാട്ടി. വൈറസിനെതിരെ ആന്റിബോഡികൾ ഇത് വർദ്ധിപ്പിക്കുന്നുണ്ട്. മുതിർന്നവർക്ക് നൽകുന്ന വാക്സിന്റെ മൂന്നിലൊന്ന് മാത്രമാണ് കുട്ടികൾക്ക് നൽകുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു.