നിയോമിലെ ചെങ്കടൽ പര്യവേഷണത്തിൽ കണ്ടെത്തിയത് അത്യപൂർവ്വ ജീവികൾ, കണ്ണഞ്ചിപ്പിക്കുന്ന കടലിനടിയിലെ ഈ കാഴ്ചകൾ പുറത്ത് വിട്ട് നിയോം

0
3786

ജിദ്ദ: സഊദി അറേബ്യയിലെ സ്വപ്ന പദ്ധതിയായ നിയോമിലെ ആറ് ആഴ്ചത്തെ ചെങ്കടൽ പര്യവേഷണത്തിനിടെ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്നതും അത്യപൂർവ്വവുമായ കാഴ്ചകളും ജീവികളും. സമുദ്ര ആവാസവ്യവസ്ഥകൾ, മെഗാഫൗണ, ഉപ്പുവെള്ള കുളങ്ങൾ, പവിഴപ്പുറ്റുകളുടെ സംരക്ഷണവും പുനരുൽപാദനവും എന്നിവയിലെ ഗവേഷണത്തോടൊപ്പം പുതിയ ജീവിവർഗ്ഗങ്ങളെയും കണ്ടെത്താൻ കഴിഞ്ഞതായി നിയോം വെളിപ്പെടുത്തി

ലാഭരഹിത സമുദ്ര പര്യവേക്ഷണ സംഘടനയായ നിയോം കോയും ഓഷ്യൻഎക്സും സംയുക്ത ദൗത്യമാണ് ഓഷ്യൻ എക്സ്പ്ലോററിൽ നടന്നത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ പര്യവേക്ഷണം, ഗവേഷണം, മാധ്യമ ഉപകരണങ്ങൾ എന്നിവ ഉരുപയോഗിച്ചായിരുന്നു പര്യവേക്ഷണം. “നിക്ഷേപം, സാങ്കേതികവിദ്യ, ടൂറിസം, വ്യാവസായിക, വാണിജ്യ മേഖലകൾ, ശാസ്ത്രജ്ഞർ, അന്താരാഷ്ട്ര ശാസ്ത്ര-അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഗവേഷണത്തിനും പര്യവേക്ഷണത്തിനുമായി നിയോം ഒരു ആഗോള ലക്ഷ്യസ്ഥാനം നിറവേറ്റുകയാണെന്ന് നിയോം സിഇഒ നദ്‌മി അൽ-നാസർ പറഞ്ഞു

സംയുക്ത ദൗത്യ ശ്രമങ്ങളുടെ ഭാഗമായി മുമ്പ് അജ്ഞാതമായ പ്രകൃതിദത്ത മേഖലകളെ തിരിച്ചറിയുന്നതിലും അഭൂതപൂർവമായ ആഗോള ശാസ്ത്രീയ കണ്ടെത്തലുകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി പ്രഖ്യാപിക്കുന്നതായാലും അദ്ദേഹം പറഞ്ഞു. പര്യവേഷണത്തിന്റെ കണ്ടെത്തലുകൾ ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

635 മീറ്റർ ഉയരമുള്ള ഒരു സമുദ്ര ശിഖരം, ലോകത്തിലെ ഏറ്റവും വടക്കൻ ആഴക്കടൽ ഉപ്പുവെള്ളക്കുളത്തിന്റെ കണ്ടെത്തൽ, ചുറ്റുമുള്ള സമുദ്രത്തേക്കാൾ മൂന്നും എട്ടും മടങ്ങ് കൂടുതലുള്ള ഉപ്പുവെള്ളമുള്ള ഇടതൂർന്ന ജലാശയങ്ങളാണ് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന പവിഴപ്പുറ്റുകൾ, നിയോമിലെ വെള്ളത്തിൽ 341 മത്സ്യ ഇനങ്ങളെ തിരിച്ചറിയൽ, ഈ പ്രദേശത്ത് തദ്ദേശീയമായതും ആഗോള തലത്തിൽ ഭീഷണി നേരിടുന്നതുമാണ് ഇതിൽ 68 എണ്ണവും. 600 ചതുരശ്ര കിലോമീറ്ററിലധികം ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളും എട്ട് പുതിയ മത്സ്യങ്ങളും പവിഴങ്ങളും, തിമിംഗല സ്രാവുകൾ, ഡുഗോംഗ്, ആമകൾ, ഡോൾഫിനുകൾ എന്നിവയുൾപ്പെടെ 12 ഇനം മെഗാഫൗണയുടെ സാന്നിധ്യം നിയോം കടൽ തട്ടിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് രേഖപ്പെടുത്താത്ത ടെക്റ്റോണിക് പ്ലേറ്റ് ഷിഫ്റ്റുകളും കണ്ടെത്തിയവയിൽ പെടും. 960 മണിക്കൂർ അണ്ടർവാട്ടർ ഗവേഷണത്തിലൂടെ 1,500 കിലോമീറ്റർ ദൂരത്തിൽ ഹൈ റെസല്യൂഷൻ 3D- മാപ്പിംഗ് കണ്ടെത്തലുകളാണിവ

“ആഗോള സമുദ്രവ്യവസ്ഥ പ്രതിസന്ധിയിലാണ്, പക്ഷേ നാശനഷ്ടങ്ങൾ തിരിച്ചെടുക്കാവുന്നതാണ്. ഓഷ്യൻ എക്‌സുമായുള്ള ഈ പങ്കാളിത്തം ശാസ്ത്രത്തിനായുള്ള നിയോമിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്നും ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും നിയോമിലെ പ്രകൃതി സംരക്ഷണ കേന്ദ്രം മേധാവി പോൾ മാർഷൽ പറഞ്ഞു. നമ്മുടെ സമുദ്ര ആവാസവ്യവസ്ഥയുടെ, പ്രത്യേകിച്ച് നമ്മുടെ പവിഴപ്പുറ്റുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് മാത്രമല്ല, മെച്ചപ്പെടുത്തുന്നതും നമ്മുടെ ഭാവിക്കും വിജയത്തിനും പ്രധാനമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയോം പുറത്ത് വിട്ട വീഡിയോ