യു എ ഇ – കുറ്റിപ്പുറം പഞ്ചായത്ത്‌ കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: യു എ ഇ – കുറ്റിപ്പുറം പഞ്ചായത്ത് കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ മൂന്നാമത് ജനറൽ ബോഡിയോഗം ദുബൈ അൽബറാഹ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. ജനറൽ ബോഡി യോഗം ദുബൈ കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. വി നാസർ ഉദ്ഘടനം ചെയ്തു. യു എ ഇ – കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അസീസ് വേളേരി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട്‌ ജാഫർ പറമ്പാടൻ, ഫാറൂഖ് കോനോട്ടിൽ എന്നിവർ അവതരിപ്പിച്ചു

അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് മൊയ്‌ദുട്ടി വേളെരി,ദുബൈ കെഎംസിസി കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, എം. കെ മൊയ്‌ദീൻ കുട്ടി, പി.വി കഅബു, സയ്യിദ് ഇർഫാദ് തങ്ങൾ, യാഹു, സി. കെ മുസ്തഫ, വി. ടി അബ്ദുൽ സലാം, പി. കെ നിസാർ , പി. കെ ഗഫൂർ, മുഹമ്മദ്‌, നാസർ പൊട്ടശോല, ടി. കെ ഹിഷാം, കുഞ്ഞാലൻ തുടങ്ങിയവർ സംസാരിച്ചു.

കൊവിഡ് മഹാമാരിക്കാലത്തെ സ്തുത്യർഹമായ സേവനത്തിന് അസീസ് വേളേരി, സയ്യിദ് ഇർഫാദ് തങ്ങൾ, നജ്മുദ്ധീൻ തുടങ്ങിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് : അസീസ് വേളേരി
വൈസ് പ്രസിഡന്റുമാർ: സയ്യിദ് ഇർഫാദ് തങ്ങൾ, പോട്ടയിൽ റഫീഖ്, വി. പി സഹീർ, ഇല്യാസ് തോണിക്കടവത്ത്, വി. എ ഹുജ്ജത്ത്

ജനറൽ സെക്രട്ടറി : ഫാറൂഖ് കോനോട്ടിൽ,
ഓർഗനൈസിങ് സെക്രട്ടറി : വി ടി അബ്ദുൽ സലാം.

ജോ. സെക്രെട്ടറിമാർ: സക്കീർ മേലേതിൽ, റിയാസ് ചങ്കരത്ത്, എം. ഷുക്കൂർ, ജഅസർ ട്രഷറർ: പി. കെ നിസാർ

റിലീഫ് & റിലീജിയസ് വിംഗ്: സി. കെ മുസ്തഫ, യാഹു താമരശ്ശേരി സ്പോർട്സ്, ആർട്സ് & മീഡിയ വിംഗ്: നജ്മുദ്ധീൻ വി പി, റാഫി കൊടിക്കുന്ന്

ഉപദേശക സമിതി അംഗങ്ങൾ : പി കെ കരീം, മൊയ്‌ദുട്ടി വേളേരി, ലത്തീഫ് തെക്കഞ്ചേരി, എം. കെ മൊയ്‌ദീൻ കുട്ടി, ഹമീദ് ഹാജി, പി. വി കഅബു, ജാഫർ പറമ്പാടൻ

പരിപാടിയിൽ ജനറൽ സെക്രട്ടറി ജാഫർ പറമ്പാടൻ സ്വാഗതവും ഫാറൂഖ് കൊണോട്ടിൽ നന്ദിയും പറഞ്ഞു.