സ്വയം തൊഴിലിൽ ഏർപ്പെടുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ സന്ദേശം

0
4125

റിയാദ്: സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസിക്ക് വൻ പിഴ ഈടാക്കുമെമെന്ന് മുന്നറിയിപ്പ് വ്യാപകമാക്കി സഊദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന മുന്നറിയിപ്പാണ് മൊബൈൽ സന്ദേശം വഴി നൽകുന്നത്. ജനറൽ ഡയറക്ടറേറ്റ് പാസ്പോർട്ടും വിവിധ ഭാഷകളിൽ മുന്നറിയിപ്പ് വ്യാപകമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവാസികൾക്ക് തടവ് ശിക്ഷ കഴിയുന്നതോടെ സഊദിയിലേക്ക് തിരിച്ചു മടങ്ങാൻ സാധിക്കാത്ത രൂപത്തിൽ നാട് കടത്തുകയും ചെയ്യും.

താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് പാസ്പോർട്ട് വിഭാഗത്തിന് വിവരം നൽകണമെന്നും ജവാസാത് ഓർമ്മിപ്പിച്ചു. മക്ക, റിയാദ് മേഖലകളിൽ നിന്ന് 911 എന്ന നമ്പറിലും ബാക്കിയുള്ള മേഖലകളിൽ 999 എന്ന നമ്പറിലുമാണ് അധികൃതരെ വിവരം അറിയിക്കേണ്ടത്.