റിയാദ്: നാട്ടിലുള്ളവരിൽ ഇത് വരെ തവക്കൽന രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ അവസരം. അബ്ഷിർ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് മറ്റൊരാളുടെ അബ്ഷിർ വഴി പുതിയ മൊബൈൽ നമ്പർ പരിചയപ്പെടുത്തി അത് വഴി തവക്കൽന രജിസ്റ്റർ ചെയ്യാനാണ് നിലവിൽ അവസരമുള്ളത്. നേരത്തെ, ആദ്യ ഘട്ടത്തിൽ ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ലഭ്യമായിരുന്നില്ല. എന്നാൽ, ഇന്ന് മുതൽ നാട്ടിലുള്ള, അബഷിർ ഇല്ലാത്തവരും ഇത് വരെ തവക്കൽന രജിസ്റ്റർ ചെയ്യാത്തവരുമായ പ്രവാസികൾക്ക് ഇതേ മാർഗ്ഗത്തിൽ നമ്പർ പരിചയപ്പെടുത്തി തവക്കൽന രജിസ്റ്റർ ചെയ്യാനും തുറക്കാനും സാധിച്ചിട്ടുണ്ട്. അതെ സമയം, അബ്ഷിർ അകൗണ്ട് ഉള്ളവരാണെങ്കിൽ നിലവിൽ തവക്കൽന രജിസ്റ്റർ ചെയ്യാൻ യാതൊരു മാർഗ്ഗവുമില്ല.
അബ്ഷിർ ഇല്ലാത്തവർ എങ്ങനെ തവക്കൽനയിൽ രജിസ്റ്റർ ചെയ്യും?. അബ്ഷിർ വെബ്സൈറ്റ് വഴി മാത്രമാണ് ചെയ്യാൻ പറ്റുക. മൊബൈൽ ആപിൽ ലഭ്യമല്ല.
1: സുഹൃത്തിന്റെ അബ്ഷിർ ലോഗിൻ ചെയ്യുക
2: കമ്പ്യുട്ടറിൽ ആണെങ്കിൽ MY SERVICE ക്ലിക്ക് ചെയ്യുക
3: ജനറൽ സർവ്വീസ് സെലെക്റ്റ് ചെയ്യുക
4: Register A Mobile number with Tawakkalna സെലെക്റ്റ് ചെയ്യുക
5: രജിസ്റ്റർ ചെയ്യേണ്ട മൊബൈൽ നമ്പർ, അദ്ദേഹത്തിന്റെ ഇഖാമ നമ്പർ, ജനന തിയ്യതി നൽകുക.
6: ശേഷം ലഭിക്കുന്ന OTP അടിക്കുക.
ഇതോടെ ഈ നമ്പർ നാട്ടിലെ സുഹൃത്തിന്റെ തവക്കൽനക്ക് വേണ്ടി രജിസ്റ്റർ ചെയ്യപ്പെടും. പിന്നീട് ഈ നമ്പർ ഉപയോഗിച്ച് ഇവർക്ക് തവക്കൽന അപ്പ് ചെയ്യാവുന്നതാണ്. ഈ ആയിരിക്കും OTP ലഭിക്കുക. നിലവിൽ ഇത്തരക്കാർക്ക് ഇത് ശ്രമിച്ച് നോക്കാവുന്നതാണ്. എന്നാൽ, എല്ലാവര്ക്കും ഇത് ലഭ്യമാക്കണമെന്ന് നിർബന്ധവുമില്ല. ഇന്ന് ചിലർക്കുണ്ടായ അനുഭങ്ങളുടെ വെളിച്ചത്തിലാണ് ഇവിടെ ഇക്കാര്യം പങ്കു വെക്കുന്നത്.

നാട്ടിലുള്ള പ്രവാസികളിൽ അബ്ഷിർ ഇല്ലാത്തവർക്ക് സഊദിയിൽ നിലവിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴി ആക്റ്റിവ് ആയ സഊദി മൊബൈൽ നമ്പർ ഉപയോഗിച്ച് ഇത് പ്രകാരം രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ, അബ്ഷിർ ഉള്ളവരിൽ അത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൈവശം ഇല്ലാത്തവർക്ക് (മൊബൈൽ സിം ആക്റ്റിവ് അല്ലാതിരിക്കുക, നഷ്ടപ്പെടുക) നിലവിലെ സാഹചര്യത്തിൽ നാട്ടിൽ നിന്നും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
അവർ ആദ്യം തങ്ങളുടെ അബ്ഷിർ അകൗണ്ട് ആക്റ്റിവ് ആക്കാനായി കിയോസ്‌ക് മെഷീനിൽ പോയി ഫിംഗർ നൽകി മൊബൈൽ നമ്പർ ആദ്യം അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. അത്കൊണ്ട് തന്നെ, നാട്ടിലായവർക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അബ്ഷിറിൽ രജിസ്റ്റർ ചെയ്ത, മൊബൈൽ നമ്പർ ആക്റ്റിവ് അല്ലാത്തവർക്ക് എന്തെകിലും മാർഗ്ഗം ഉണ്ടെങ്കിൽ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.