റിയാദ്: രാജ്യത്ത് ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. ഐസൊലേഷൻ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്. ഇതോടൊപ്പം രണ്ട് വർഷം വരെയുള്ള തടവും ലഭിച്ചേക്കും. രണ്ടു ലക്ഷം റിയാലോ രണ്ടു വർഷത്തിൽ കവിയാതെയുള്ള തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിലവിൽ സഊദിയിൽ എത്തുന്നവർക്ക് തവക്കൽന സ്റ്റാറ്റസ് അനുസരിച്ചാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. സഊദിയിൽ പ്രവേശിച്ചാൽ വാക്സിൻ കുത്തിവെപ്പും മറ്റു കാര്യങ്ങളും പ്രകാരം സ്റ്റാറ്റസ് രൂപപ്പെടും. അത് പ്രകാരം പാലിക്കേണ്ടി വരും. വാക്സിൻ എടുക്കാത്ത ചിലർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും ചിലർക്ക് ഹോം ക്വാറന്റീനും നിർബന്ധമാണ്.