റിയാദ്: വിരലടയാളം കൈക്കലാക്കി മൊബൈൽ സിം കാർഡുകൾ സംഘടിപിച്ച് വിൽപ്പന നടത്തുന്ന വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് പൗരൻമാരാണ് പിടിയിലായത്. നാൽപത് വയസ്സ് പ്രായമുള്ള ഇവർ അനധികൃതമായാണ് സഊദിയിൽ കഴിഞ്ഞിരുന്നത്. വഞ്ചന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സംഘം മറ്റുള്ളവരുടെ വിരലടയാളം കൈക്കലാക്കി സിം കാർഡുകൾ സംഘടിപ്പിച്ച് വിതരണം നടത്തുകയാണ് ചെയ്തു വന്നിരുന്നതെന്ന് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
മാളുകളിലെ സെൽഫ് മെഷീനുകളിൽ എത്തുന്നവരെ നിരീക്ഷിച്ചു സഹായിക്കാമെന്ന വ്യാജന അവരെ കബളിപ്പിക്കുകയും അവരുടെ വിരലടയാളം ഉപയോഗിച്ച് ചൂഷണം ചെയ്യുകയും അവരുടെ പേരുകളിൽ സിം കാർഡുകൾ വിതരണം ചെയ്യുകയുമായിരുന്നു സംഘം ചെയ്തു വന്നിരുന്നത്.
വഞ്ചന കുറ്റത്തിൽ പിടിയിലായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും അവർക്കെതിരെ പ്രാരംഭ നിയമ നടപടികൾ സ്വീകരിച്ച് അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു.