ബിനാമി ബിസിനസിനെതിരെ കർശനമായി നേരിടാൻ സഊദി; ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങളും ഇനി ബിനാമി ലിസ്റ്റിൽ

0
2722

റിയാദ്: ബിനാമി ബിസിനസിനെതിരെ കർശനമായി നേരിടാനൊരുങ്ങി സഊദി വാണിജ്യ മന്ത്രാലയം. ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങളും ഇനി ബിനാമിയായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. കടകളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ഒരുക്കാത്തത് വിൽപ്പനച്ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരത്തിൽ ചട്ട ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പിഴത്തുക ആവർത്തിച്ചാൽ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, ബിനാമി ബിസിനസുകളില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും നിയമ വിധേയമാകുന്നതിന് അനുവദിച്ചിട്ടുള്ള സമയം അവസാനിക്കാനിരിക്കെയാണ് ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയ സാവകാശം അടുത്ത വര്‍ഷം ഫെബ്രുവരി പകുതിയോട് കൂടി അവസാനിക്കും.