ഒക്ടോബർ 10 മുതൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസിൽ മാറ്റം

0
3902

എല്ലാവരും ഉടൻ രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കണമെന്നും ആരോഗ്യ മന്ത്രാലയം

റിയാദ്: ഒക്ടോബർ 10 മുതൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസിൽ മാറ്റമുണ്ടാകുമെന്നും രണ്ട് ഡോസ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുകയെന്നും ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വൈറസ് കേസ് അവലോകന വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലിയാണ് പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഒക്ടോബർ പത്ത് മുതൽ രാജ്യത്തെ സർക്കാർ, സ്വകാര്യ ഓഫീസുകളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രവേശിക്കുന്നതിനു രണ്ട് ഡോസ് പൂർത്തിയാക്കണമെന്ന നിബന്ധന പുറത്ത് വിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേഷൻ.

വാക്സിനേഷൻ പൂർത്തിയാക്കാൻ രണ്ട് ഡോസ് വാക്സിൻ ലഭിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപറഞ്ഞു. തീവ്രപരിചരണത്തിൽ പ്രവേശിക്കുന്നതുൾപ്പെടെയുള്ള കേസുകളിൽ രണ്ട് ഡോസുകളോടെ വാക്സിനേഷൻ പൂർത്തിയാക്കാത്ത ആളുകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടി വായിക്കുക 👇

സഊദിയിൽ പുറത്തിറങ്ങാൻ ഇനി രണ്ട് ഡോസ് വാക്സിൻ നിർബന്ധം, ഒക്ടോബർ 10 മുതൽ പുതിയ നിബന്ധന