12 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളിക കള്ളക്കടത്ത് ജിദ്ദ പോർട്ടിൽ പിടികൂടി, വീഡിയോ

0
2867

ജിദ്ദ: വെള്ളിയാഴ്ച ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 12 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വെളിപ്പെടുത്തി. ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നതായ നിലയിൽ ആയിരുന്ന ഗുളികകൾ തുറമുഖത്തെ സുരക്ഷാ പരിശോധനകളിലൂടെ കണ്ടെത്തുകയായിരുന്നു. കടത്താൻ ശ്രമിച്ചതിന് ചിലരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി സൂചിപ്പിച്ചു. കൊക്കോ കുരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇത്രയധികം ഗുളികകൾ കടത്താൻ ശ്രമം നടത്തിയത്.

ജിദ്ദ ഇസ്ലാമിക് പോർട്ടിലെ അതോറിറ്റി കഴിഞ്ഞ ഓഗസ്റ്റിൽ രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തിയിരുന്നു. ആദ്യ കടത്തൽ ശ്രമത്തിൽ, കൊക്കോ പഴത്തിനുള്ളിൽ 8.7 ദശലക്ഷത്തിലധികം ഗുളികകൾ അടങ്ങിയ ക്യാപ്റ്റഗണിന്റെ ഗുളികകളും രണ്ടാമത്തെ കള്ളക്കടത്ത് ബിഡിൽ, 1,600.00 ക്യാപ്റ്റഗൺ ഗുളികകൾ ഒരു ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

എല്ലാ കള്ളക്കടത്തു ശ്രമങ്ങളും തടയുന്നതിന് അതോറിറ്റി പരമാവധി ശ്രമിക്കുന്നുണ്ടെന്നും എല്ലാ ഇറക്കുമതികളിലും കസ്റ്റംസ് കർശന പരിശോധന തുടരുമെന്നും അതോറിറ്റി അറിയിച്ചു.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/10/2021_10_01_17_22_37_j0TSuZIqrB2Fda6Z.mp4