റിയൽ എസ്റ്റേറ്റ്, സിനിമാ പ്രൊഫഷനുകളുടെ സഊദിവൽക്കരണം പ്രാബല്യത്തിൽ

0
1273

റിയാദ്: സഊദിയിൽ റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ ഏതാനും പ്രൊഫഷനുകളുടെ സഊദിവൽക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലയിലെ പ്രൊഫഷനുകളുടെ സ്വദേശികവൽക്കരണം സംബന്ധിച്ച മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ (എച്ച്ആർഎസ്ഡി) തീരുമാനങ്ങളാണ് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നത്. രണ്ട് മേഖലകളിലും ചില ഫഷനുകൾ പൂർണമായും ചിലത് ഭാഗികമായുമയാണ് നടപ്പിലാകുന്നത്.

റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ്, ഉടമകളുടെ അസോസിയേഷൻ, സുസ്ഥിര നിർമ്മാണം, എസ്റ്റേറ്റ് ആർബിട്രേഷൻ എന്നീ തൊഴിലുകളിൽ നൂറ് ശതമാനമാണ് സഊദി വത്കരണം നടപ്പിലാക്കുക.

ഇതിന് പുറമെ 70 എഴുപത് ശതമാനം റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും തൊഴിലുകളും പ്രാദേശികവൽക്കരിക്കുമെന്ന് മന്ത്രാലയത്തിന്റെ നടപടിക്രമ ഗൈഡ് നിഷ്കർഷിക്കുന്നു.

പുതിയ തീരുമാനപ്രകാരം 11,000 ത്തിലധികം തൊഴിലവസരങ്ങൾ സ്വദേശി യുവതി യുവാക്കൾക്കായി നൽകാനാകുമെന്നാണ് കരുതുന്നത്. സിനിമാ മേഖലയിൽ ലക്ഷ്യം വെച്ച തൊഴിലുകളിൽ 100 ശതമാനം ആയിരിക്കും സഊദി വത്കരണം. ഈ മേഖലയിൽ സൂപ്പർവൈസറി പ്രൊഫഷനുകൾ, റീട്ടെയിൽ വിൽപ്പന, ടിക്കറ്റ് വിൽപ്പന, ഭക്ഷണം -പാനീയ വിൽപ്പന എന്നിവ ഉൾപ്പെടുന്നുണ്ട്.