റിയാദ്: പൊതുസ്ഥലത്തു വെച്ച് ഏറ്റുമുട്ടിയ സംഭവത്തിൽ ഏഴു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. അൽബാഹയിലാണ് യുവാക്കൾ പൊതുറോഡിൽ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇരുപതിനടുത്ത് പ്രായമുള്ള ഏഴു സ്വദേശി യുവാക്കളാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ബാഹ പോലീസ് അറിയിച്ചു.