മലപ്പുറം: ഇന്ത്യയടക്ക മുളള വിവിധ രാജ്യങ്ങളിൽ പലഘട്ടത്തിലും നിരോധിച്ച ക്യു നെറ്റ് മ ൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി യുടെ പേരിൽ ഗൾഫ് രാജ്യങ്ങളി ൽ കോടികളുടെ തട്ടിപ്പ്. ദുബൈ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പി ൽ നൂറുകണക്കിന് പ്രവാസികളാ യ മലയാളികൾക്കാണ് ക്യു നെറ്റിൽ ലക്ഷങ്ങൾ നഷ്ടമായത്. ടീം ഓ ഷ്യൻ എന്ന പേരിലാണ് ക്യു നെറ്റ് ദുബൈയിൽ പ്രവർത്തിക്കുന്നത്. ദുബൈയിൽ ജോലി അന്വേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമാണ് തട്ടിപ്പ് സംഘത്തിന്റെ ഇരകൾ.
സ്വപ്ന വാഗ്ദാനങ്ങൾ നൽകി യുവാക്കളെയും മറ്റും ദുബൈയിലെ കോഫി ഷോപ്പുകളിലും മാളുകളിലും എത്തിച്ചാണ് സംഘം പണം തട്ടുന്നതിന് അവസരം ഉണ്ടാക്കു ന്നത്. തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട മലയാളികൾക്ക് പതിനായിരക്കണക്കിന് ദിർഹമാണ് നഷ്ടമായത്. തട്ടിയെടുക്കുന്ന ദിർഹമിന് പകരമായി നൽകുന്ന സാധനങ്ങൾക്ക് പൊതുമാർക്കറ്റിൽ തീരേ വിലയുമില്ല. ദുബൈ മാർക്കറ്റിൽ നൂറ് ദിർഹം പോലും വിലയില്ലാത്ത ഉൽപന്നങ്ങളും മറ്റുമാണ് നൽകുന്നത്. ഉപയോഗശൂന്യമായ മൊബൈൽ ആപ്ലിക്കേഷനും നൽ കുകയും ചെയ്യും.
ഡയറക്ട്ലിങ്എന്ന് വിശേഷിപ്പിക്കുന്ന കമ്പനിയിൽ ആളുകളെ ചേർക്കാൻ നിർബന്ധിക്കുകയും ചെയ്യുകയാണ്. ലക്ഷകണക്കിന് രൂപ കമ്മിഷനും ആഡംബര കാറുകളും വീടുകളും ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കരസ്ഥമാക്കാൻ കഴിയുമെന്നും വാഗ്ദാനം ചെയ്യുന്നു. കുടുബാംഗങ്ങളെയും ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെയും ഉപയോഗിച്ചാണ് മണിചെയിൻ സംഘത്തിലേക്ക് ആളെ കൂട്ടുന്നത്.
കേരളത്തിൽ സംഘത്തിന്റെ പ്രധാന ലീഡറായി പ്രവർത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിക്കെതിരേ ബേപ്പൂർ പൊലിസ് കേസെ ടുത്തതിനെ തുടർന്ന് ഇയാൾ ദുബൈയിലേക്ക് രക്ഷപ്പെടുകയാ യിരുന്നു. സഊദി, കുവൈറ്റ് ഒ മാൻ അടക്കമുളള വിവിധ ഗൾഫ് രാജ്യങ്ങളിലും ക്യു നെറ്റിനെ നി രോധിച്ചിട്ടുണ്ട്.
Courtesy: suprabhaatham