റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് വ്യോമ സേന വിമാനങ്ങൾ നടത്തിയ പ്രകടനം ഏറെ വിസ്മയിപ്പിക്കുന്നത്. തലസ്ഥാനമായ റിയാദിൽ 91 -ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിപുലമായ എയർ ഷോകൾ ആണ് നടന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായായതായിരുന്നു ഇന്ന് ഉച്ചയോടെ റിയാദിന്റെ ആകാശത്ത് പറക്കുന്ന നിരവധി എഫ് 15 പ്രതിരോധ ഹെലികോപ്റ്ററുകൾ ഒരുമിച്ച് ചേർന്ന് ദേശീയ ദിനം ആഘോഷിക്കുന്നത് വരച്ചു കാട്ടിയത്.
91 ആം ദേശീയ ദിനത്തിന്റെ ഭാഗമായാണ് നിരവധി ഫൈറ്റർ വിമാനങ്ങൾ 91 രൂപത്തിൽ അണിനിരന്നത്. ഏവരുടെയും മനം കവരുന്നതായിരിന്നു ഈ കാഴ്ച.
കൂടാതെ, വിവിധ എയർ ഷോകൾ അവതരിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് 91 -ാമത് ദേശീയ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. സൈനിക, വ്യോമ, നാവിക പ്രദർശനങ്ങൾ, സംഗീതകച്ചേരികൾ, വെടിമരുന്ന് പ്രയോഗങ്ങൾ എന്നിവയും ഉൾപ്പെടുന്ന വിപുലമായ ആഘോഷം ആണ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അണിയിച്ചൊരുക്കിയത്.
“ഇത് ഞങ്ങളുടെ വീടാണ്” എന്ന മുദ്രാവാക്യത്തിൽ നിരവധി നഗരങ്ങളിൽ നിരവധി സംവേദനാത്മക ഷോകൾക്കും പൊതു പരിപാടികൾക്കും അരങ്ങേറ്റം നടക്കുന്നുണ്ട്.
വീഡിയോ കാണാം 👇