ഹായിൽ: സ്വദേശി പൗരനെ ആക്രമിക്കുകയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റവാളികളെ പോലീസ് പിടികൂടി. കുത്തിപരിക്കല്പിച്ചതിന് പുറമെ തോക്ക് ചൂണ്ടി കൊള്ളയടിക്കുകയും ചെയ്ത മൂന്ന് സ്വദേശി പൗരന്മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഹായിൽ റീജിയൻ പോലീസ് അറിയിച്ചു.
ഒരു പൗരനെ തോക്കുചൂണ്ടി ആക്രമിക്കുകയും കൊള്ളയടിക്കുകയും കുത്തേറ്റ മുറിവുകളാൽ പരിക്കേൽക്കുകയും ചെയ്തതായി സുരക്ഷാ അധികാരികൾക്ക് റിപ്പോർട്ട് ലഭിച്ചിരുന്നതായി
ഹായിൽ പോലീസ് മാധ്യമ വക്താവ് ലഫ്: കേണൽ സാമി അൽ ശമ്മരി പറഞ്ഞു. പരിക്കേറ്റ സ്വദേശി പൗരന്റെ ആരോഗ്യസ്ഥിതി സുരക്ഷിതമാണ്. വിവരം ലഭ്യമായ ഉടൻ കുറ്റവാളികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ഇരുപത് – നാൽപത് വയസ്സിനിടയിൽ പ്രായമുള്ളവരാണ് പ്രതികൾ. മയക്കുമരുന്ന് കൈവശം വച്ചതിലും ഇവർ പിടിക്കപ്പെട്ടു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ പ്രാരംഭ നിയമ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.