ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് സാമ്പത്തിക ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ‘ പ്രവാസത്തിൽ എന്ത് നേടി? കയ്യിൽ നീക്കിയിരിപ്പ് വല്ലതും ഉണ്ടോ?’ എന്ന തലക്കെട്ടിൽ സെപ്റ്റംബർ 24- വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ. വി ശംസുദ്ധീൻ പ്രവാസികളുമായി സംവദിക്കും. പരിപാടിയിൽ പബ്ലിക് റിലേഷൻസ് വിഭാഗം ചെയർമാൻ അഷ്റഫലി പുതുക്കുടി അധ്യക്ഷത വഹിക്കും. മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ പരിപാടി ഉദ്ഘാടനം ചെയ്യും.
സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രവാസി ബോധവൽക്കരണ പരിപാടിയിൽ മുഴുവൻ കെഎംസിസി മെമ്പർമാരും പങ്കെടുക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ ആഭ്യർത്ഥിച്ചു.