തബൂക്കിൽ വനിതഡോക്ടറെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

0
3113

തബൂക്ക്: വനിത ഡോക്ടറെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. തബൂക്ക് മേഖലയിലെ ഗവർണറേറ്റുകളിലൊന്നിലാണ് സംഭവം. നാല്പതു വയസുകാരിയായ സുഡാൻ പൗരയായ ഡോക്ടറെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. തബൂക്ക് മേഖലയിലെ ഒരു ഗവർണറേറ്റിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ശരീരത്തിൽ മരിക്കുന്നതിന് മുമ്പ് പലതവണ കുത്തിയതായി ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുരക്ഷാ അധികാരികൾക്ക് കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.