റിയാദ്: കാർ വാഷിങ് സെന്ററിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ച് തെറിപ്പിച്ചത് നിരവധി വാഹനങ്ങളെ. വാഷിങ് സെന്ററിൽ എത്തിയാൽ കാർ വാഷിങിനായി തൊഴിലാളിക്ക് കൈമാറിയതിന് ശേഷം തൊഴിലാളി വാഹനം കഴുകാനായി പ്രത്യേക ഭാഗത്തേക്ക് നീക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ആകെ ഭീതി ശ്രിഷ്ടിച്ചത്. ഒരു കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിലും അടുത്തുള്ള യാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന മറ്റൊരു വാഹനത്തിലും തുടർന്ന് പരിസരങ്ങളിലെ നിരവധി വാഹനങ്ങളും ഇടിച്ച് തെറിപ്പിക്കുന്നുണ്ട്.
കാർ നീങ്ങുന്നതും വേഗത്തിൽ പോകുന്നതും കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് വീണ്ടും മുന്നോട്ട് നീങ്ങിയ വാഹനം എതിർവശത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളുമായി ഇടിച്ച് നിൽക്കുകയുമായിരുന്നു.
കാർ വാഷിങ് തൊഴിലാളിക്ക് ഡ്രൈവിങ് പൂർണ്ണമായി അറിയില്ലെന്നും ഡ്രൈവിംഗിൽ മിടുക്കനല്ലാത്തതിനാലാണ് എല്ലാ അപകടങ്ങൾക്കും കാരണമായതെന്നും വീഡിയോ പുറത്ത് വിട്ടവർ സൂചിപ്പിച്ചു. ഏതായാലും കേടുപാടുകൾ പറ്റിയ വാഹനങ്ങളുടെ കാര്യമോർത്ത് വിദേശിയായ തൊഴിലാളി ആകെ അങ്കലാപ്പിലാണ്.
വീഡിയോ