ബെസ്റ്റ് ഡ്രൈവർ അവാർഡുമായി ട്രാഫിക് വിഭാഗം, ഇപ്പോൾ അപേക്ഷിക്കാം

0
5410

ദമാം: ഏറ്റവും നല്ല ഡ്രൈവർമാർക്ക് അവർഡുമായി ട്രാഫിക് വിഭാഗം. കിഴക്കൻ പ്രവിശ്യ ട്രാഫിക് വിഭാഗമാണ് ബെസ്റ്റ് ട്രാഫിക് അവാർഡ് കാംപയിൻ നടത്തുന്നത്. മൂന്ന് വർഷത്തിനിടെ യാതൊരുവിധ ട്രാഫിക് നിയമ ലംഘനങ്ങളും ഇല്ലാവാത്തവരെ തിരഞ്ഞെടുത്ത് സമ്മാനം നൽകും. 20 മുതൽ 35 വരെ വയസുള്ളവർക്ക് ഒരു ഗ്രൂപ്പ് ആയും 36 മുതൽ 50 വരെ യുള്ളവർക്ക് മറ്റൊരു വിഭാഗവുമയാണ് ട്രാഫിക് അവാർഡ്. കിഴക്കൻ പ്രവിശ്യയിലെ മൂന്ന് വർഷത്തിനിടെ ലൈസൻസ് ഉള്ള എല്ലാവർക്കും രജിസ്റ്റർ ചെയ്യാം. ആകെ അഞ്ച് ലക്ഷം റിയാൽ ആണ് സമ്മാനമായി നൽകുന്നത്.

ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം അല്ലെങ്കിൽ ഒരു വാഹനം ഉപയോഗിക്കാൻ അധികാരമുള്ളയാൾ ആയിരിക്കണം, കുറഞ്ഞത് 3 വർഷം മുമ്പെങ്കിലും ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുക, കഴിഞ്ഞ 3 വർഷത്തിനിടയിൽ (ഹിജ്‌റ 1438 മുതൽ) ഏതെങ്കിലും ട്രാഫിക് നിയമലംഘനത്തിൽ പെടാതിരിക്കുക, സാധുവായ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും ഉണ്ടായിരിക്കുക, എല്ലാ പ്രാകറ്റിക്കൽ, തിയറി പരീക്ഷകളിൽ വിജയിക്കുക, പങ്കെടുക്കുന്നയാൾ കിഴക്കൻ പ്രവിശ്യയിൽ പെട്ടയാൾ ആയിരിക്കുക എന്നിവയാണ് വ്യക്തികൾക്കുള്ള നിബന്ധനകൾ.

20-35 ഇടയിലുള്ളവർക്കുള്ള സാമാനം ഇപ്രകാരമാണ്👇

36-59 ഇടയിലുള്ളവർക്കുള്ള സാമാനം ഇപ്രകാരമാണ്👇

കിഴക്കൻ പ്രാവിശ്യ ട്രാഫിക് സേഫ്റ്റി കൗൺസിൽ, സഊദി ട്രാഫിക് സേഫ്റ്റി സൊസൈറ്റി, പൊതുസുരക്ഷ ട്രാഫിക് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ബെസ്റ്റ് ഡ്രൈവർ അവാർഡ് നടത്തുന്നത്. വ്യക്തികൾ, സ്വകാര്യ, ഗവണ്മെന്റ് മേഖലകൾ, ലോജിസ്റ്റിക് ആൻഡ് ഹെവി ട്രാൻസ്‌പോർട്ടിങ് കമ്പനി എന്നിവക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിനായി https://epbestdriveraward.com/firstRegister എന്ന ലിങ്കിൽ കയറാവുന്നതാണ്