റിയാദ്: സഊദിയിൽ തൊഴിലാളികൾക്ക് മേൽ ചുമർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. അൽബാഹയിലാണ് സംഭവം നടന്നത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യൻ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. നിരവധി ഏഷ്യൻ തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പെട്ടവരും മരിച്ചയാളും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
അപകടത്തിന്റെ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നതിനായി അൽ-ബഹ പോലീസ് അന്വേഷണം ആരംഭിച്ചതായും സിവിൽ ഡിഫൻസ് ടീമുകൾ പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.
