സന്ദർശക, ടൂറിസ്റ്റ് വിസക്കാർക്ക് ഉംറ നിർവഹിക്കാമെന്ന് മന്ത്രാലയം

0
2021

മക്ക: ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് ഇഅതമർന, തവക്കൽന ആപ്പുകളിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉംറ പെർമിറ്റ് നേടിയ ശേഷം ഉംറ നിർവഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസിറ്റ് വിസയിൽ ഉള്ളവർക്കും ഇഅതമർന അപേക്ഷയിൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി ഉംറ പെർമിറ്റ് നേടാമെന്നും മന്ത്രാലയം അറിയിച്ചു. തവക്കൽന ആപ്ലിക്കേഷനിൽ സന്ദർശകന്റെ രോഗപ്രതിരോധ ആരോഗ്യ നില അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇഅതമർന ആപിൽ അക്കൗണ്ട് തുറക്കാൻ കഴിയൂ.

കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുക്കുകയോ ആദ്യ ഡോസ് എടുത്ത് 14 ദിവസങ്ങൾ പൂർത്തിയാക്കുകയോ രോഗം ബേധമായി ഇമ്മ്യുൺ സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമേ ഉംറ വിസ ലഭിക്കാൻ അർഹതയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 9 (മുഹറം 1) മുതൽ 500 ഉംറ സേവന കമ്പനികളും സ്ഥാപനങ്ങളും 6,000 വിദേശ ഉംറ ഏജന്റുമാരും വാക്സിനേഷൻ ചെയ്ത വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിച്ചു തുടങ്ങിയിരുന്നു.

ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് 30 ഇലക്ട്രോണിക് സൈറ്റുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ഉംറ പാക്കേജുകൾ ബുക്ക് ചെയ്യാനും എല്ലാ പേയ്‌മെന്റുകളും നടത്താനും കഴിയും. സിംഗിൾ ഉംറ വിസ ഓൺലൈനായി നൽകുന്നതിനുള്ള ഒരു പുതിയ സംവിധാനം ആരംഭിക്കുന്നതിനുള്ള പദ്ധതികൾ ഹജ്ജ് ഉംറ മന്ത്രാലയം അടുത്തിടെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് വിവിധ രാജ്യങ്ങളുമായി ധാരണയിലെത്തിയത് പ്രകാരമുള്ളയയത്ര ഉംറ തീർത്ഥാടകരെ സ്വീകരിക്കാനുള്ള നടപടികൾ മന്ത്രാലയം കൈകൊണ്ടിട്ടുണ്ട്.