ഡിജിറ്റൽ മത്സരശേഷിയിൽ ജി 20 രാജ്യങ്ങളിൽ സഊദി അറേബ്യ മുന്നിൽ

0
2335

ഇരുപത് രാജ്യങ്ങളിൽ ഇന്ത്യ ഏറ്റവും പിറകിൽ

റിയാദ്: വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ആഗോള മത്സര സൂചിക നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കി യൂറോപ്യൻ സെന്റർ ഫോർ ഡിജിറ്റൽ കോമ്പറ്റീവിറ്റിനസ് പുറത്തിറക്കിയ ഡിജിറ്റൽ മത്സര റിപ്പോർട്ടിൽ ജി 20 രാജ്യങ്ങളുടെ പട്ടികയിൽ സഊദി അറേബ്യ ഏറ്റവും മുന്നിൽ ജി 20 രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനത്താണ് സഊദി അറേബ്യ. ലോക ബാങ്കും ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും നൽകുന്ന ഡാറ്റയും അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ സഊദി പൊതു സൂചികയിൽ 20 ആം സ്ഥാനവും ഡിജിറ്റൽ ഇക്കോസിസ്റ്റം സൂചികയിൽ 86 ആം റാങ്കും നേടിയ സഊദി ജി 20 രാജ്യങ്ങളിൽ ഒന്നാമതാണ്. രാജ്യത്തിന്റെ തുടർച്ചയായ ഡിജിറ്റൽ നേതൃത്വത്തെയും വിവിധ സൂചകങ്ങളിലെ പുരോഗതിയുടെ സ്ഥിരമായ സംരക്ഷണത്തെയും സൂചിപ്പിക്കുന്നതാണ് ഈ നേട്ടം.

ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ ശേഷി വികസനം, മെഗാ ഡിജിറ്റൽ പ്രോജക്റ്റുകൾ എന്നിവയിൽ രാജ്യം നടത്തിയ ഗുണപരമായ കുതിപ്പുകളും ഇത് പ്രതിഫലിപ്പിക്കുന്നു. കൂടാതെ, രാജ്യത്തിന്റെ വിഷൻ 2030 ൽ നിന്ന് ഉരുത്തിരിഞ്ഞ ഡിജിറ്റൽ മേഖലയിലെ നേട്ടവുമാണിത്. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിൽ 25,000 ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഐടി വിപണിയുടെ വലിപ്പവും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും 50 ശതമാനം ഉയർത്തുക, മൊത്തം ആഭ്യന്തര മേഖലയിൽ ആശയവിനിമയ മേഖലയുടെയും വിവരസാങ്കേതികവിദ്യയുടെയും സംഭാവന വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് വിഷൻ 2030 യിൽ ഉൾകൊള്ളുന്നത്.

അഞ്ച് വർഷത്തിനിടെ 13 ബില്യൺ ഡോളറിലധികം ഉൽപന്നങ്ങളും ഈ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 50 ശതമാനം വർധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.