റിയാദ്: സഊദിയിലെ ഖമീസ്മുശൈത്തിൽ ബീമാപ്പള്ളി സ്വദേശി നിര്യാതനായി. ബീമാപ്പള്ളി അബ്ദുസ്സലാം മകൻ അൻവർ നിയാസ് ആണ് ഇന്നലെ ഉച്ചക്ക് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം അസീർ സഊദി ജർമൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഖമീസ്മുശൈത്തിൽ ഫാർമസി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
തിരുവനന്തപുരം കോൺഗ്രസ്സ് മെമ്പറും ഖമീസ്മുശൈത്ത് ബീമാപ്പള്ളി കൂട്ടായ്മ പ്രസിഡന്റ്റും ആയിരുന്നു. സഊദിയിൽ തന്നെ ഖബ്റടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.