സഊദിയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

0
2272

റിയാദ്: കാറും പിക്അപ്പ് വാനും മുഖാമുഖം കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. അൽ ഖുൻഫുദ ഗവർണറേറ്റിലെ ബാനി സായിദ് സെന്റർ, സാബ്ത് അൽ-ജാര എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിലാണ് ദാരുണമായ അപകടം നടന്നത്. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ രണ്ട് കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ടോയോട്ട കാംരി കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് മറ്റൊരു ഹൈലക്സുമായി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാംരി കാർ നിശേഷം തകരുകയും അപകടത്തിൽ പെട്ട രണ്ട് പേർ തൽക്ഷണം മരണപ്പെടുകയും ചെയ്തു.