റിയാദ്: സൺറൂഫിലെ അപാകത കാരണം 7,600 ലധികം ഫോർഡ് എക്സ്പ്ലോറർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2016 മുതൽ 2019 വരെ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. മേൽക്കൂര റാക്ക് കവർ വേർപ്പെടാനുള്ള സാധ്യത കാരണമാണ് നടപടി. ഇത് വേർപ്പെട്ട് വീണ് ഉപയോക്താക്കൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയതാണ് തിരിച്ചു വിളിക്കാൻ കാരണം.
വെബ്‌സൈറ്റ് വഴി വാഹന ചെസിസ് നമ്പർ പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്താൻ കമ്പനിയുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രാലയം അറിയിച്ചു.