സഊദിയിൽ നാളെ വിദ്യാർഥികൾ സ്‌കൂളിലേക്ക്
റിയാദ്: സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വിദ്യാർത്ഥികളെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിൽ നിന്ന് മാതാപിതാക്കൾ വിട്ടു നിൽക്കണമെന്ന് മുന്നറിയിപ്പ്. പഠനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷം വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നതിനുള്ള ചില നിർദേശങ്ങൾ നൽകുന്നതിനിടെ അനസ്തേഷ്യ ആൻഡ് ഇന്റൻസീവ് കെയർ കൺസൾട്ടന്റ് ഡോ: നാസർ തൗഫിക് ആണ് ഇക്കാര്യം ഉണ്ടർത്തിയത്.
സ്കൂളിൽ നിന്ന് കൊറോണ വൈറസ് പകരാനുള്ള സാധ്യതയുള്ളതിനാൽ, സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അവരുടെ കുട്ടികളെ സമീപിക്കുകയോ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യരുതെന്ന് അൽ ഇഖ്ബാരിയ ചാനലിലെ “ആൻ നഹർ ബുള്ളറ്റിനിൽ” നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഊന്നിപറഞ്ഞു.
ആലിംഗനം, ചുംബനം തുടങ്ങിയ ചില ശീലങ്ങൾ മാറ്റാൻ കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.