സംഘ് പരിവാർ നീക്കം അപലപനീയം: സഊദി ദാരിമീസ് അസോസിയേഷൻ പ്രതിഷേധിച്ചു

0
650

റിയാദ്: സ്വതന്ത്ര ഇന്ത്യയെ മാത്രമല്ല സ്വതന്ത്രം നേടിത്തന്ന സമര പോരാളികളെയും മതത്തിന്റെ അടിസ്ഥാനത്തിൽ വെട്ടിനുറുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര നായകരെ തമസ്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചരിത്രങ്ങള്‍ക്ക് പുതിയ ആഖ്യാനങ്ങള്‍ ചമച്ച് സംഘപരിവാര്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും സഊദി ദാരിമീസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

മലബാര്‍ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടിയെ അതിശക്തമായി അപലപിക്കുന്നതായും സഊദി ദാരിമീസ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.