റിയാദ്: സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ആലപ്പുഴ കായംകുളം സ്വദേശി മരിച്ചു. വരമ്പത്തു വീട്ടിൽ ആഷിഖ് (25) ആണ് മരിച്ചത്. കൂട്ടുകാരുമൊപ്പം റിയാദ് എക്‌സിറ്റ് ഒമ്പതിലെ വിനോദ കേന്ദ്രത്തിലെ (ഇസ്തിറാഹ) സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. അൽ ഫുർസൻ കമ്പനിയിലെ ജീവനക്കാരാനായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നര വർഷമായി സഊദിയിലുള്ള ആഷിഖ് ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. അവിവാഹിതനാണ്.
പിതാവ്: മുഹമ്മദ് സഫീർ. മാതാവ്: സജി മോൾ. സഹോദരി: ഫാത്തിമ. മൃതദേഹം ആസ്റ്റർ ആശുപത്രി മോർച്ചറിയിൽ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് നടപടികൾക്ക് റാഫി, മരുമകൻ, സുഹൈൽ, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
