അബുദാബി: കുറഞ്ഞ നിരക്കിൽ യാത്ര ഒരുക്കിയിരുന്ന ഇൻഡിഗോ വിമാനത്തിന് ഏർപ്പെടുത്തിയ വിലക്ക് യു എ ഇ പിൻവലിച്ചു. ഇതോടെ നാളെ മുതൽ യു എ ഇ സർവ്വീസ് പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താത്ത യാത്രക്കാരനെ യു.എ.ഇയിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് 17 മുതൽ ഒരാഴ്ചത്തേക്ക് വിലക്കെർപ്പെടുത്തിയിരുന്നു.
എന്നാൽ, യു എ ഇ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് വിലക്ക് പിൻവലിക്കുകയാണുണ്ടായത്. യുഎഇയിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാരും മൂന്ന് ടെസ്റ്റുകൾ നടത്തണംമെന്നതാണ് മാനദണ്ഡം. പുറപ്പെടൽ വിമാനത്താവളത്തിലെ ദ്രുത പരിശോധന ഉൾപ്പെടെയാണിത്. ഇതിൽ ഇൻഡിഗോ വീഴ്ച വരുത്തിയതയാണ് കണ്ടെത്തിയത്.