റിയാദ് വിമാനത്താവളത്തിൽ കൊവിഡ് ടെസ്റ്റ് സൗകര്യം, ഒന്നര മണിക്കൂറിനുള്ളിൽ ഫലം

0
1889

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറോണ പരീക്ഷാ കേന്ദ്രം തുറന്നു. 90 മിനിറ്റിനുള്ളിൽ പരിശോധന ഫലം ലഭ്യമാകുന്ന തരത്തിലുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അന്തർദേശീയ ടെർമിനൽ നമ്പർ 2 ലാണ് സൗകര്യം ഏർപ്പെടുത്തിയത്. ഇതിന് പുറമെ ടെർമിനൽ നമ്പർ (5) ലെ പാർക്കിംഗ് കേന്ദ്രത്തിൽ ഡ്രൈവ്ത്രൂ പരിശോധന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒന്നര മണിക്കൂറിനുള്ളിൽ അഥവാ തൊണ്ണൂറ് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകുന്ന ദൃത പരിശോധനക്ക് 350 റിയാൽ ആണ് ചിലവ്. മൂന്നു മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുന്ന സാധാരണ പരിശോധനയും ലഭ്യമാണ്. ഇതിന് 250 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. ബുക്കിങ്ങിനും അന്വേഷണ സേവനങ്ങളും https://testcorona.co/showHospitalsAirport#booking-header എന്ന ലിങ്ക് വഴി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

വിമാനയാത്രക്കാർക്ക് സൗകര്യം ഏറെ ഉപകാരപ്പെടും. അന്താരാഷ്ട്ര യാത്രക്ക് പുറപ്പെടുന്നവർക്കും യാത്ര കഴിഞ്ഞ് പുറത്തിറങ്ങുന്നവരിൽ ആവശ്യക്കാർക്കും വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗപ്പെടുത്താനാകുമെന്നത് യാത്രക്കാർക്ക് ആശ്വാസമേകും.