റെസ്റ്റോറന്റിൽ വെയിറ്റർ ജോലിയിൽ സഊദി യുവതി, ഇതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ആസ്വദിക്കുന്നുവെന്നും റിനാദ്, വീഡിയോ

0
4415

റിയാദ്: റെസ്റ്റോറന്റിൽ “പരിചാരക” ആയും ജോലി ചെയ്യാമെന്ന് തെളിയിക്കുയാണ് സഊദി യുവതി. റിയാദിലെ ഒരു റെസ്റ്റോറന്റിൽ “പരിചാരക” ആയി ജോലി ചെയ്യുന്ന യുവതി തന്റെ തൊഴിലിൽ അഭിമാനിക്കുന്നുവെന്നും ഈ ജോലിയിൽ സന്തോഷമുണ്ടെന്നും വെളിപ്പെടുത്തി. ഇതിൽ ഒരു പോരായ്മയും എനിക്കില്ലെന്നും യുവതി പറഞ്ഞു.

റിനാദ് അൽ സഹ്‌റാനി എന്ന യുവതിയാണ് റിയാദിൽ റെസ്റ്റോറന്റിൽ പരിചരികയായി ജോലി നോക്കുന്നത്. താൻ ഇഷ്ടപ്പെടുന്ന ഒരു മേഖലയിൽ ജോലി അവസരമുണ്ടായതിൽ സന്തോഷമുണ്ടെന്നും റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നത് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുവെന്നും പ്രതികരിച്ചു.

ഉപഭോക്താക്കൾ തന്നോട് മാന്യമായും ആദരവോടെയുമാണ് പെരുമാറുന്നതെന്നും അവരിൽ നിന്ന് നിരന്തരമായ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുന്നുവെന്നും യുവതി പറഞ്ഞു. ഇഷ്ടപ്പെടുന്ന മേഖലകളിലെ തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ രാജ്യത്തെ യുവതികൾ കടന്നു വരണമെന്നും യുവതി രാജ്യത്തെ യുവതികളോട് ആഹ്വാനം ചെയ്തു.

വീഡിയോ